പത്തനാപുരം വാർത്ത (http://www.pathanapuramvartha.com/) എന്ന മലയാളം വാർത്ത വെബ്സൈറ്റ് പേര് സൂചിപ്പിക്കുമ്പോലെ തന്നെ പ്രധാനമായും പത്തനാപുരത്തെ വാർത്തകൾ ആണ് പ്രസിധീകരിക്കുന്നതു. ചെറിയ തോതിൽ മൾടിമീഡിയയും റ്റെക്സ്റ്റിനൊപ്പം ഈ സൈറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതൊരു ജൂംല സൈറ്റ് ആണ്. ഫിന്സോഫ്റ്റ് ഐ റ്റി സൊലൂഷൻസ് എന്ന സ്ഥാപനമാണ് ഇതിൻറെ ഡിസൈൻ ചെയ്തിരിക്കുന്നത്. വിഷ്ണു ഗോപിനാഥ്, പ്രദീപ് ഗുരുകുലം എന്നിവരാണ് ഈ സൈറ്റിന്റെ മാനേജിംഗ് ഡയറക്ടർമാർ. പത്തനാപുരം, പൊളിറ്റിക്സ്, ബിസിനെസ്സ്, സ്പോർട്സ്, ട്രാവൽ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് സൈറ്റിനെ. വളരെ സിമ്പിൾ ആയ ലേയൗട്ട് ആണ്. ഫേസ് ബുക്കും റ്റ്വിട്ടെറും ഗൂഗിൾ പ്ലസ് ഉം അടക്കം അനവദി സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിൽ ലിങ്ക് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.
ഇന്നത്തെ നവമാധ്യമ രംഗത്തിൻറെ ഏറ്റവും നല്ല ഒരു വശം ആണ് ഈ സൈറ്റിൽ കാണുന്നത്. ചുറ്റുവട്ടത്തിന്റെ വാർത്തകൾ അറിയിക്കുക എന്നത് നവമാധ്യമങ്ങൾക്ക് എളുപ്പത്തിൽ കഴിയുന്ന ഒരു കാര്യമാണ്. പത്തനാപുരം വാർത്തകൾ എന്നാ തലക്കെട്ടിൽ തന്നെ ഈ സൈറ്റിൻറെ USP (unique selling point) ഉം അടങ്ങിയിരിക്കുന്നു. വളരെ കൃത്യമായി ആണ് പത്തനാപുരം വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നത്. വാർത്ത സ്റ്റാക് പോലെ ആണ് സൈറ്റിൽ വരുന്നത് എന്നത് കൊണ്ട് ലേറ്റസ്റ്റ് വാർത്ത അറിയാൻ പ്രയാസമില്ല. നല്ല ഫോണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്.
പോരായ്മകൾ പറയുകയാണെങ്കിൽ, ഈ സൈറ്റിന്റെ ലേയൗട്ട് തന്നെയാണ് പ്രധാനം. വളരെ നീണ്ട ഒരു ഹോം പേജ് ആണ് ഇതു. അഞ്ചോ ആറോ കീ സ്ട്രോക്ക് വേണ്ടി വരുന്നു ഹോം പേജ് മുഴുവൻ കാണാൻ. റീഡ് മോർ ഓപ്ഷൻ വേണ്ട വിധം ഉപയോഗിച്ചാൽ പരിഹരിക്കാവുന്നതെ ഉള്ളു ഇത്. ഈ സൈറ്റിൽ അപ്ഡേറ്റ് ചെയ്യാതെ വെറുതെ ഒന്നോ രണ്ടോ വാർത്തകൾ മാത്രം കൊടുത്തു ഇട്ടിരിക്കുന്ന വിഭാഗങ്ങൾ മാറ്റി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന പത്തനാപുരം വാർത്തകൾ മാത്രമായി ചുരുക്കുകയാണെങ്കിൽ സൈറ്റ് കാണാൻ കൂടുതൽ ആകർഷകവും പ്രൊഫെഷെണലും ആയിരിക്കും.
നല്ല ഒരു ഉദ്യമം ആണ് ഈ സൈറ്റ് എന്നതുകൊണ്ട് തന്നെ ഇതിന്റെ അണിയറ പ്രവർത്തകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
No comments:
Post a Comment